കഴിഞ്ഞപ്രാവശ്യം കോയമ്പത്തൂരില്‍ നിന്നും വരുമ്പോള്‍ അമ്മ എനിക്കായ്
കുറച്ചു പുസ്തകങ്ങള്‍ വാങ്ങിയിരുന്നു.അതിലെ ഒന്ന് ഞാന്‍ ഇന്നലെ രാത്രിയാണ്
വായിച്ചത് ''ആയിഷ''എന്നാണു ആ ബുക്കിന്റെ പേര്.. ശരിക്കും ഹൃദയത്തെ തൊട്ടു
എന്റെ കണ്ണുകളെ ഒഴുകുന്ന പുഴയോട് ഉപമിക്കുമായിരുന്നു അന്നേരം നിങ്ങള്‍
എന്നെ കണ്ടിരുന്നേല്‍.........................
ഒരു സ്കൂളിലെ സയന്‍സ് ടീച്ചര്‍ പറയുന്നപോലെയാണ് ആ കഥ വരുന്നത്..അത് തമിഴില്‍ ആണ് ഉള്ളത് അതിന്റെ ഒരു ചെറിയ രൂപം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം..........................................
.ഉച്ചസമയം ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. ഭക്ഷണം കഴിഞ്ഞു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ ടീച്ചര്‍ എന്താണ് പറയുന്നത് എന്നുപോലും മനസ്സിലാകാതെ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന മുഖഭാവം വരുത്തിയിരിക്കുന്ന കുട്ടികള്‍. ടീച്ചര്‍ കാന്തത്തെപറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വര്‍ഷാവര്‍ഷം പറഞ്ഞതുതന്നെ പറഞ്ഞു പറഞ്ഞതുതന്നെ പറഞ്ഞു മനപ്പാഠമായത് ഒരു മടുപ്പോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ് ടീച്ചറും..പെട്ടന്ന് ഒരുകുട്ടി എഴുനേറ്റുനിന്നു(അവളാണ് ആയിഷ)..അത് കണ്ട ടീച്ചര്‍ അവളെ നോക്കി ചോതിച്ചു ;''എന്താ ? ചര്ദ്ധില് വരുന്നുണ്ടോ ? അവള് ഇല്ലെന്നു തലയാട്ടി..ടീച്ചര്‍ കുറച്ചു കനത്തസ്വരത്തില്‍ ''പിന്നെ എന്താ വേണ്ടത് ?'' അവളുടെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരികള്‍ അവളുടെ പാവാടവലിച്ചുപിടിച്ച് ഇരിക്കി ഇരിക്കി എന്ന് പറഞ്ഞുകൊണ്ടിരുന്നു...അവള് ഇരിക്കുന്നില്ല അവള് ടീച്ചറോട് ഒരു സംശയം ചോതിച്ചു..........''മിസ് പറഞ്ഞില്ലേ കാന്തികവസ്തുക്കളെ കാന്തത്തിന്റെ അദൃശ്യമായ കാന്തികമണ്ഡലം ആകര്‍ഷിക്കുമെന്നും കാന്തം മറ്റു കാന്തങ്ങളെ ആകര്‍ഷിക്കുകയോ വികര്‍ഷിക്കുകയോ ചെയ്യുമെന്നൊക്കെ'' ''അതെ അതില്‍ എന്താ നിനക്ക് ഇത്ര സംശയം ??'' ''അല്ല മിസ് ഈ കാന്തത്തെ രണ്ടായി മുറിച്ചാല്‍ എന്ത് സംഭവിക്കും ?'' ടീച്ചര്‍ സധാരമായ ഒരു ചിരിയോടെ മറുപടി പറഞ്ഞു ''അത് മുറിച്ചാല്‍ രണ്ടു കാന്തം ആകും '' ഉടനെ ഒരു കൂട്ടച്ചിരി മുഴങ്ങി കുട്ടികള്‍ എല്ലാം അവളെ നോക്കി ചിരിക്കുന്നു..അവളുടെ കൂട്ടുകാരി അവളെ പിടിച്ചു വലിച്ചു ഇരിക്കാന്‍ പറയുന്നു .പക്ഷെ അവള് ഇരിക്കുന്നില്ല..ആയിഷ വല്ലാത്ത നിരാശാമുഖഭാവത്തോടെ വിക്കി വിക്കി വീണ്ടും പറയുന്നു.... ''അല്ലാ...അല്ലാ ...ഞാന്‍ ഈ കാന്തത്തെപറ്റി അങ്ങനെ അല്ലാ കേട്ടത്.. എനിക്ക് അറിയണ്ടത് ഈ കാന്തത്തെ മുറിച്ചു മുറിച്ചു പോയാല്‍ രണ്ടായി മുറിച്ചു വീണ്ടും രണ്ടായി മുറിച്ചു അങ്ങനെ അങ്ങനെ ചെറുതരികള്‍ ആക്കിയാല്‍ അതായത് അതിന്റെ സജാതീയ ധ്രുവങ്ങളും വിജാതീയ ധ്രുവങ്ങളും ഒരൊറ്റപുള്ളിയില് കൊണ്ടുവന്നാല്‍ ഏതു ആകര്‍ഷിക്കും ഏതു വികര്‍ഷിക്കും ഏതെങ്കിലും ചലനമറ്റുകിടക്കുമോ അല്ലെങ്കില്‍ എന്ത് അവിടെ സംഭവിക്കും ?'' ...ടീച്ചര്‍ക്ക് ഒരു അടിയേറ്റതുപോലെയായി ആ ചോദ്യം അതുവരെ ആരും ആരും തന്റെ ക്ലാസ്സില്‍ ചോദ്യങ്ങള്‍ ചോതിച്ചിട്ടില്ല താനും എന്നോ പഠിച്ചത് അതേപടി എല്ലാവര്‍ഷവും ഉരുവിട്ടുകൊണ്ടിരിക്കുന്നു.ഇപ്പോള്‍ കുഴപ്പിക്കുന്ന ഒരു ചോദ്യവുമായി ഒരുകുട്ടി നില്ക്കുന്നു എന്ത് മറുപടി പറയണം എന്ന് ടീച്ചര്‍ ആലോചിക്കുമ്പോള്‍ ബെല്‍ അടിച്ചു..ടീച്ചര്‍ ചിരിച്ചുകൊണ്ട് ബുക്സ് എടുത്തു അടുത്ത ക്ലാസ്സില്‍ കാണാം എന്ന് പറഞ്ഞു പുറത്തിറങ്ങി..ആയിഷ വിടുന്നില്ല അവള് ടീച്ചറുടെ പിന്നാലെ ഓടിപ്പോയി ..ടീച്ചര്‍ തിരിഞ്ഞു ''എന്താ ആയിഷ'' എന്ന് ചോതിച്ചു..അവള് ഒരു പുസ്തകം തുറന്നുകാണിച്ചു അതില്‍ നിറയെ വരികളില്‍ അടിവരയിട്ടിരിക്കുന്നു...ഓരോന്നായി ഓരോന്നായി കാണിച്ചു കൊണ്ട് ഇതിനെന്താ അര്‍ത്ഥം മിസ് ? ഇതിനെന്താ അര്‍ത്ഥം മിസ് ? അവള് വല്ലാത്ത ഉത്സാഹത്തോടെയാണ് ചോതിക്കുന്നത്.''ഇതില്‍ എല്ലാം ഇംഗ്ലീഷ് ആയതുകൊണ്ട് എനിക്ക് പലതും മനസ്സിലാകുന്നില്ല മിസ് ''.. ടീച്ചര്‍ക്ക് ആശ്ചര്യം ഒരു ഒന്‍പതാംക്ലാസ് പഠിക്കുന്നകുട്ടിയുടെ കയ്യില്‍ അങ്ങനൊരു ബുക്ക് എങ്ങനെ വന്നു എന്നതില്‍.. '
''ഇത് എവിടന്നു കിട്ടി ?''
''ഇത് നമ്മുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്നതാ മിസ് ഇതിനെക്കുറിച്ച് മനസ്സിലാക്കണം എനിക്ക്''
''അതിനിപ്പോ എന്താ ചെയ്യുക ? അത് ഇംഗ്ലീഷില്‍ അല്ലെ ഉള്ളത് ആര് അത് തമിഴില്‍ എഴുതാനാണ് ?''
''മിസ് എഴുതണം മിസ് ഞങ്ങളുടെ പ്രശ്നങ്ങള്‍ മിസ്സിന് നന്നായി അറിയാം അല്ലെങ്കില്‍ ഞങ്ങള്‍ എപ്പോ ഇത് മനസ്സിലാക്കി എപ്പോ ഇത് പഠിച്ചു ഏതുകാലത്തു വളരാനാണ് ഞങ്ങള്‍ ?''
ശരി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ നോക്കട്ടെ എന്ന് പറഞ്ഞു ടീച്ചര്‍ അവിടന്ന് പോയി ....അന്ന് ടീച്ചര്‍ക്ക് വല്ലാത്ത ഉത്സാഹവും സന്തോഷവും ആശ്ചര്യവും ആയിരുന്നു അവളെ ഓര്‍ത്ത് ..അന്ന് മുതല്‍ അവള്‍ക്കു പറഞ്ഞുകൊടുക്കാന്‍ ആദ്യം ടീച്ചര്‍ കൂടുതല്‍ അറിവുകള്‍ ശേഖരിക്കുന്നു..അവളുടെ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്തിനല്കുന്നു അങ്ങനെ അവര്‍ക്കിടയില്‍ വാല്ലാത്ത ഒരു ആത്മബന്ധം ഉടലെടുത്തുതുടങ്ങി..
ദിവസവും അവള്‍ക്കു എന്തെങ്കിലുമൊക്കെ സംശയങ്ങള്‍ ഉണ്ടാവും ചോതിക്കാന് ....(ടീച്ചര്‍ അവിടത്തെHostel wardenകൂടിയാണ് ട്ടോ).. ഒരുദിവസം ഹോസ്റ്റലിനു പുറകിലായ് തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്നു ടീച്ചര്‍ അപ്പോള്‍ അവിടെ വന്നു ആയിഷ കുറച്ചുനേരം നോക്കിനിന്ന് പിന്നെ ഒരു ചോദ്യം പുറപ്പെടുവിച്ചു ''തുണി കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും നമ്മള് കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന സോപ്പും വെത്യാസം ഉണ്ടല്ലോ മിസ് രണ്ടിന്റെയും ഉപയോഗം അഴുക്കുകളയുക എന്നതല്ലേ പിന്നെന്താ ഇത് രണ്ടും രണ്ടായത് ?''
എനിക്ക് എല്ലാം വളരെ പെട്ടന്ന് അറിയണം എന്ന് ആഗ്രഹം ഉണ്ട് മിസ് പക്ഷെ എന്റെ സംശയങ്ങള്‍ തീര്‍ക്കുന്ന ഒന്നും എനിക്ക് തമിഴില്‍ കിട്ടുന്നില്ലാ എല്ലാം ഇംഗ്ലീഷാണ് അതാണ് എന്റെ പ്രശ്നം ...ടീച്ചര്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് തുണികള്‍ അലക്കികൊണ്ടിരുന്നു...
പിന്നീട് ഒരു ദിവസം ടീച്ചര്‍ സ്കൂളിലേക്ക് വരുമ്പോള്‍ head master ടെ റൂമില്‍ ആയിഷ നില്‍ക്കുന്നത് കണ്ടു അവളുടെ ചെറിയമ്മയും കൂടെ ഉണ്ട് ടീച്ചര്‍ അവിടേക്ക് പോയി ആയിഷയുടെ കാലില്‍ അടികൊണ്ടപാടുകള് തെളിഞ്ഞു കാണാം .ചെറിയമ്മ ഇങ്ങനെ സങ്കടം പറയുന്നുണ്ടായിരുന്നു ''ഞങ്ങളുടെ ഇനത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് തന്നെ വലിയ കാര്യമാണ് ഇവള്‍ക്ക് അച്ഛനും അമ്മയും ഒന്നും ഇല്ലാ എങ്ങനെയെങ്കിലും പത്താംക്ലാസ് വരെ പഠിപ്പിക്കാം എന്നുകരുതിയാണ് ഇവിടെ അയക്കുന്നത് പക്ഷെ ഓരോ ദിവസവും ഓരോ കംബ്ലൈന്റ്റ് ആണ് ഇവളുടെ മേല്‍ എന്ത് ചെയ്യണം ഇനിയെന്ന് എനിക്കറിയുന്നില്ലാ'' ..അന്ന് അവള് അവിടെ ചെയ്ത കുറ്റം എന്തെന്നാല്‍ ..അവളെക്കാള്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് +2 കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ആയി കുറച്ചു കണക്കുകള്‍ കൊടുത്തിരുന്നു അവരുടെ അധ്യാപകന് കണക്ക് അറിയാത്ത പല കുട്ടികള്‍ക്കും അവള് ആണ് അത് എഴുതികൊടുത്തത് അധ്യാപകന് നോക്കുമ്പോള്‍ പലരുടെ ബുക്കിലും ഒരുപോലുള്ള കയ്യക്ഷരം ഒരു കുട്ടിയെ വിരട്ടിയപ്പോള്‍ സത്യം പുറത്തുവന്നു അധ്യാപകന് നേരെ ആയിഷയെ വിളിച്ചു ഹെഡ്മാസ്റ്ററുടെ അടുത്ത് കൊണ്ടുപോയി .
.
.പിന്നീട് ഒരു ദിവസം ആയിഷ തന്റെ ബുക്ക് ക്ലാസ്സില്‍ മറന്നുവച്ചുപോയി അത് നമ്മുടെ ടീച്ചര്‍ക്ക് കിട്ടി അത് തുറന്നു നോക്കിയാ ടീച്ചര്‍ ഞെട്ടിത്തരിച്ചുപോയി..അതില്‍ അവളുടെ രക്തം കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു ''എന്നെ ആരും മനസ്സിലാക്കുന്നില്ല എന്നെ അറിയുന്നത് സയന്‍സ് മിസ്സിന് മാത്രമാണ് എന്റെ മിസ്സിന് ഒരുപാട് നന്ദി '' ടീച്ചര്‍ക്ക് ഒരുപാട് വിഷമം തോന്നി ഇത്രയും സത്യസന്ധതയുള്ള കുട്ടി തന്നെ ഇത്രയും സ്നേഹിക്കുന്ന കുട്ടി ഒരുപാട് ഉയരങ്ങളില്‍ എത്തണേയെന്നു പ്രാര്‍ത്ഥിച്ചു ...
ഇന്ന് അവരുടെ SCHOOL DAY ആണ് എല്ലാം കുട്ടികളും സന്തോഷത്തോടെ കളിയും അലങ്കാരപണിയുമൊക്കെയായി ഓടിനടക്കുന്നു .നമ്മുടെ ടീച്ചര്‍ അവരുടെ റൂമില്‍ ഇരുന്നു എന്തോ എഴുതികൊണ്ടിരിക്കുകയായിരുന്നു ..അപ്പോള്‍ കുറച്ചു കുട്ടികള്‍ ഓടികിതച്ചുടീച്ചറുടെ റൂമിലേക്ക് വന്നു ''മിസ് അവിടെ കെമിസ്ട്രി ലാബില്‍ ആയിഷ എന്തൊക്കെയോ ചെയ്യുന്നു കണ്ടിട്ട് പേടിയാവുന്നു'' ടീച്ചര്‍ അവിടെക്ക് ഓടിപ്പോയി ...അവിടെ ആയിഷ കയ്യില്‍ സിറിഞ്ചും ഒക്കെയായി നില്കുന്നു ഒരു കണ്ണാടി പാത്രത്തില്‍ ഒരു തവള പാറിക്കിടക്കുന്നു..(അതിനു തലേ ദിവസം അവരുടെ ലാബില്‍ വേറെ കുട്ടികള്‍ക്ക് ഒരു ഓപ്പറേഷന് ചെയ്യുന്നതിന് മുന്‍പ് എങ്ങനുള്ള മയക്കുമരുന്ന് കൊടുക്കണം മരവിപ്പിക്കാന്‍ എന്ത് ചെയ്യണം എന്നതിനെപറ്റിയുള്ള ക്ലാസ് നടന്നത് ..അത് ആയിഷ ചെറുതായ് ശ്രദ്ധിച്ചിരുന്നു ).. ടീച്ചറെ കണ്ടതും ആയിഷ പറഞ്ഞു ''മിസ് നോക്കൂ ഈ തവളയെ ഇനി എത്ര അടിച്ചാലും അതിനു വേദനിക്കില്ലാ കണ്ടോ ഇനി എന്നെയും ആര് അടിച്ചാലും എനിക്ക് വേദനിക്കില്ലാ എന്നെ അവര്‍ തല്ലിക്കോട്ടെ എനിക്ക് ഒന്നും ആവില്ലാ ഞാനും ഈ മരുന്നു എനിക്ക് കുത്തിവച്ചു'' ടീച്ചര്‍ ഒരുനിമിഷം വിറച്ചുപോയി ആ തവളെയെ നോക്കുമ്പോള്‍ അത് ചത്തിരിക്കുന്നു അതു ആയിഷക്ക് മനസ്സിലായിട്ടില്ലാ...പെട്ടന്ന് ആയിഷ ബോധംകെട്ടുവീണു ആയിഷയെ തൂക്കിയെടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴേക്കും ആയിഷ മരിച്ചിരുന്നു .... ടീച്ചര്‍ ആയിഷയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് അവിടുള്ള അധ്യാപകന്മാരോട് പറയുന്നു ക്രൂരമൃഗങ്ങളെ ...ഇനി നിങ്ങള്‍ക്ക് ദൈര്യമായി ക്ലസ്സുകളിലേക്ക് പോകാം ആരും ഇനി നിങ്ങളെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോതിച്ചു ബുദ്ധിമുട്ടിക്കുകയില്ല..എന്തെന്നാല്‍ ആയിഷ ഇനി ഇല്ലാ ....
അങ്ങനെയാണ് ഈ കഥ അവസാനിക്കുന്നത് ഇത് കഴിഞ്ഞു കഥാകൃത്തിന്റെ സങ്കടം ചില ചോദ്യങ്ങളായി വരുന്നുണ്ട് അവളെപ്പോലെ എത്ര ആയിഷമാര്കളെ നമ്മള് നഷ്ട്ടപ്പെടുത്തിയിട്ടുണ്ടാകും ..വയസ്സറിയിച്ചു കഴിഞ്ഞതും പടിപ്പു നിര്‍ത്തിപോയ എത്ര ആയിഷാമാര് ഉണ്ടാവും ..മുപ്പതുരൂപ കൂലിക്ക് രാവും പകലും പണിയെടുക്കുന്ന എത്രെ ആയിഷമാര് ഉണ്ടാവും ..ഏതോ ഒരു നാട്ടില്‍ ഏതോ ഒരുവന് പാത്രം കഴികിയും തുണി അലക്കിയും ജീവിതം നശിപ്പിക്കുന്ന എത്ര ആയിഷമാര് ഉണ്ടാകും..എത്രെ ആയിഷമാര് ജീവിക്കാന്‍ ഗതിയില്ലാതെ ലൈംഗികതൊഴിലാളിയായി മാറിയിട്ടുണ്ടാവും ..ആ നൂറുകണക്കിന് ആയിഷമാര്ക്കായ് ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു ...എന്ന് പറഞ്ഞാണ് അതിന്റെ അവസാനം ...
ഞാന്‍ ചുരുക്കിയാണു പറഞ്ഞത് അത് മുഴുവന്‍ വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തേങ്ങി തേങ്ങി കരയുമായിരുന്നു .........ഇങ്ങനെ ഒരു കുട്ടിയെ പഠിപ്പിക്കാന്‍ അവസരം കിട്ടുക എന്നത് ടീച്ചര്‍മാര്‍ക്ക് ഒരു വലിയ വരപ്രസാദമാണ്..കുട്ടികള്‍ക്ക് ബുദ്ധിപരമായ സംശയങ്ങള്‍ ഉണ്ടാകുമ്പോഴാണ് നിങള്‍ ഒരു നല്ല അധ്യാപകനായി വിളങ്ങുന്നത് എന്ത് പറഞ്ഞു കൊടുത്താലും മന്ദബുദ്ധികളെ പോലെ ഇരിക്കുന്ന നൂറു കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാളും ബുദ്ധിപരമായി ചിന്തിച്ചു സംശയങ്ങള്‍ ചോതിച്ചു തീര്‍ക്കുന്ന ഒരു കുട്ടിയെ പഠിപ്പിച്ചാല്‍ മതിയാകും ഈ നാടിനു നേട്ടം കൈവരാന്‍..

കൊള്ളാം നല്ല പരിചയപ്പെടുത്തല്‍. എന്നാലും ഇങ്ങിനെ കഥ മുഴുവന്‍ പറഞ്ഞാല്‍ പിന്നെ പുസ്തകം ആരെങ്കിലും വായിക്കുമോ എന്ന് സംശയം . തുടരുക .അറിയിക്കുക .
ReplyDeleteഏട്ടാ ആ ബുക്ക് തമിഴില്‍ ആണ് .....സത്യത്തില്‍ ഞാന്‍ വായിച്ച ഒരു കഥ എല്ലാര്ക്കും പറഞ്ഞുകൊടുക്കുകയാണ് ചെയ്തത് .. ചുമ്മാ ആയിഷ എന്നൊരു നല്ല ബുക്ക് ഉണ്ട് നിങ്ങളെല്ലാവരും അത് തീര്‍ച്ചയായും വായിച്ചിരിക്കണം എന്ന് പറഞ്ഞാല്‍ ....ആര്‍ക്കു വായിക്കാന്‍ കഴിയും അത് എത്ര പേര്‍ക്ക് തമിഴ് അറിയും ? അതുകൊണ്ടാണ് കഥ പറഞ്ഞത് ...... (ആരും എന്നെ വായിക്കാന്‍ ശ്രമിക്കാറില്ലാ ... സമയം കണ്ടെത്തിയതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി )
Deleteഹായ്.ദേ ഫൈസലിക്ക.
ReplyDeleteഇക്ക ഈ ബ്ലോഗ് ഷെയർ ചെയ്തിരുന്നില്ല അല്ലേ??
നല്ല പരിചയപ്പെടുത്തൽ എഴുത്തുകാരീ!/!/!!
വളരെ നന്ദി ഏട്ടാ വായനക്കും അഭിപ്രായത്തിനും
DeleteNalla ezhuthu......
ReplyDelete