Tuesday, 29 December 2015

നീലക്കണ്ണുകളുള്ള സുന്ദരി..ഞാന്‍ അവളെ ആദ്യമായ് കാണുന്നത് ഒരുപുതിയ അദ്ധ്യയനവര്‍ഷം തുടങ്ങി കുറച്ച് ദിവസത്തിനുള്ളില്‍ കുട്ടികളുടെഎണ്ണസംഖ്യയുടെ അടിസ്ഥാനത്തില്‍ എന്നെയും വേറെമൂന്നുകുട്ടികളെയും അവളുടെക്ലാസ്സിലേക്ക്(9th.H) മാറ്റിയിരുത്തിയപ്പോഴാണ്..... ക്ലാസ്സിലേക്ക്ആദ്യമായ് കടന്നുചെന്നതും ടീച്ചര്‍ ഒഴുവുള്ളവിടെപോയി ഇരുന്നോളൂ എന്ന്പറഞ്ഞപ്പോള്‍ എന്‍റെകണ്ണുകള്‍ എന്‍റെ ഇരിപ്പിടത്തിനായ് പരതിനടക്കാന്‍ അനുവദിക്കാതെ എന്‍റെ വരവ്മുന്‍കൂട്ടി കണ്ടെന്നപോലെ അവളുടെ ഇരിപ്പിടത്തിനടുത്തു എന്‍റെസ്ഥാനംഒഴിഞ്ഞുകിടക്കുകയാണ്എന്ന് ആഗ്യഭാഷയില്‍ അവള്‍ കാണിക്കുമ്പോള്‍ അവളുടെ മുഖം ജന്മജന്മ്മാന്തരങ്ങള്‍ക്ക് മുന്പ് തൊട്ടേ എനിക്ക് പരിചിതമാണെന്ന് തോന്നി... അവളിലെ നീലക്കണ്ണുകളിലെ തിളക്കം അവളെ ഒരുമാലാഖയെന്നപോല്‍ കാണിച്ചു..പിന്നീടുള്ള ഓരോദിവസങ്ങളിലും പ്രകൃതിയുടെയും യാഥര്‍ശ്ചികതയുടെയും ചെയ്തികളാല്‍ ഞങ്ങളുടെ ആത്മബന്ധം കൂടുതല്‍ മുറുകിവന്നു.... എന്‍റെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിയായി അവള്‍ മാറി ഒഴിവുദിവസങ്ങളില്‍പോലും ഞങ്ങള്‍ കളിയും പഠിത്തവും കറങ്ങാന്‍ പോകലുമൊക്കെയായി നാളുകള്‍ കഴിഞ്ഞു...സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക്ചുറ്റുമാണെന്ന് ആഹ്ലാദിച്ച ദിവസങ്ങളിലെന്നോ ഒരുദിവസം ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാളെ അവള്‍കൊണ്ടുവന്നു..സുഹൃത്താണെന്ന് പറഞ്ഞു അവനെ പരിജയപ്പെടുത്തുമ്പോള്‍ അവളുടെ നീലക്കണ്ണുകളിലെ തിളക്കം എന്‍റെ സൂക്ഷ്മദ്രിഷ്ട്ടിക്ക് ഇടംകൊടുക്കാതെ പിന്‍വലിച്ചത് ഞാന്‍ അറിഞ്ഞിരുന്നു.. പിന്നീടങ്ങോട്ട് ഞങ്ങളുടെ കൂടിക്കാഴ്ചയുടെ വൈകുന്നേരങ്ങള്‍ കുറഞ്ഞുവന്നുതുടങ്ങി..ഇന്നലെ എവിടെയായിരുന്നു എന്ന എന്‍റെചോദ്യത്തിനു അലസമായി വെക്തതയില്ലാത്ത മറുപടിനല്‍കി കുറച്ചുബുക്കുകള്‍ എന്‍റെകയ്യില്‍തന്ന് നാളെ സ്കൂളിലേക്ക് വരുമ്പോള്‍നീയിതുകൊണ്ടുവന്നാല്‍മതി എന്ന്
പറഞ്ഞ് അവള്‍പോയി..അവളിലെ മാറ്റങ്ങള്‍ എന്തുകൊണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില സമയങ്ങളില്‍ എന്നെ ഒഴുവാക്കാനായ് അവള്‍ പാടുപെടുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു..എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് അവളുടെ ഈ ചെയ്തികള്‍ എന്തുകൊണ്ടാണ് അവള്‍ഇങ്ങനെ? അവളെ എന്തോ കാര്യമായ ഒരു പ്രശ്നം അലട്ടുന്നുണ്ട് എന്നോട് പറഞ്ഞാല്‍ ഞാന്‍ സങ്കടപ്പെടും എന്ന് കരുതിയാവും എന്നോട് അവള്‍ അത് മറച്ചുവയ്ക്കുന്നത്.. അവള്‍ക്കറിയാം കാറ്റൊന്നു ആഞ്ഞുവീശിയാല്‍ അവളുടെ ദേഹത്ത്പറ്റുന്ന മണ്ണും അവളുടെ കണ്ണില്‍പെടുന്ന പൊടിയും എന്നെ കരയിപ്പിക്കുംഎന്ന് അത്രത്തോളം അവളെ ഞാന്‍ സ്നേഹിക്കുന്നുണ്ടെന്ന്....എങ്ങനെയാണ് അവളുടെ പ്രശ്നങ്ങള്‍ അറിയാന്‍ പറ്റുക അവളെ അലട്ടുന്ന പ്രശ്നങ്ങളുടെ ഉറവിടം ക്ലാസ്റൂം അല്ലാ അവിടെ എനിക്കറിയാതെ അവള്‍ക്കു ഒന്നും ഉണ്ടാവില്ല..എനിക്ക് പരിചിതമുള്ള അവളുടെ വേറെ സുഹൃത്തുക്കളില്‍ നിന്നും ഒന്നും അറിയാന്‍കഴിഞ്ഞില്ല... ഇനിഅവളുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാവുമോ....?!! അതറിയാന്‍ ഞാന്‍ അവളുടെ വീട്ടില്‍ചെന്നു മുന്പ് പോയപ്പോള്‍ പണിനടന്നുകൊണ്ടിരുന്ന മുന്നിലെ കെട്ടിടത്തിന്‍റെ പണിപൂര്‍ത്തിയായിരിക്കുന്നു ഇപ്പോള്‍ കാണാന്‍ നല്ല ഭംഗിയുണ്ട് ആരുംകൊതിക്കുന്ന ഒരുവീട്.. അമ്മയെയും പപ്പയെയും കണ്ടു സംസാരിച്ചു അവരില്‍ നിന്നും ഒന്നും അറിയാന്‍ എനിക്ക് കഴിഞ്ഞില്ല.. അവര്‍ക്ക് അവള്‍ ഒറ്റ മോളാണ് അവര്‍ അവളെ സ്നേഹംകൊണ്ട് പോതിയുന്നുണ്ട് അവളുടെ ഇഷ്ട്ടങ്ങള്‍ സാധിച്ചുകൊടുക്കുകഎന്നതുമാത്രം
ജീവിതലക്ഷ്യമാക്കിയ രണ്ടുപേര്‍ അവള്‍ക്കവിടെ എല്ലാ സൌഭാഗ്യങ്ങളും ഉണ്ട്...എന്നിട്ടും എന്താണ് അവള്‍ക്കു പറ്റിയത് നീലക്കണ്ണുകളില്‍ അന്ന്ഞാന്‍ കണ്ട തേജസ്സ് ഇന്നില്ല ഒന്നിനോടും താല്പര്യമില്ല എന്നോട് മിണ്ടുന്നതുപോലും വെറുപ്പായിതുടങ്ങിയോ എന്ന്എനിക്ക്സംശയമായി..അവളുടെ മൌനമായദിവസങ്ങള്‍ താളംതെറ്റിക്കുന്നത് എന്‍റെ ജീവിതത്തെയാണ് അവളെക്കുറിച്ച്മാത്രമുള്ള ചിന്തകളില്‍ നേരംപുലരുന്നതോ സമയദൈര്‍ഘ്യമോ ഒന്നും ഞാന്‍അറിയുന്നില്ല..ഊണും ഉറക്കവും നശിച്ച് മസ്തിഷ്ക്കത്തിലെ ഓര്‍മ്മകളുടെ കണ്ണികള്‍ കോച്ചിവലിക്കുന്നത്പോലെ.. ഇനി ഇത് ശരിയാവില്ല എനിക്ക് അവളില്‍നിന്നുതന്നെ സത്യമറിയണം അതും നാളെത്തന്നെ ഇല്ലെങ്കില്‍ എന്നെ വേദനിപ്പിക്കരുതെന്നു കരുതി അവള്‍ മറച്ചുപിടിക്കുന്ന സത്യം എന്നെ ഒരു ഭ്രാന്തിയാക്കും.. പിറ്റേന്ന്
സ്കൂള്‍വരാന്തയില്‍ അവളുടെ വരവിനായ് ഞാന്‍കാത്തുനിന്നു അവള്‍ വന്നില്ല ക്ലാസ് തുടങ്ങിക്കഴിഞ്ഞു അവളെ കാണാനില്ല
തലയ്ക്കകത്ത് എന്തൊക്കെയോ ചലനങ്ങള്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നിഎനിക്ക് 2 പിരിയഡ് എങ്ങനെ കഴിച്ചുകൂട്ടി എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല ഇന്‍റര്‍വെല്‍ സമയം ഞാന്‍പുറത്തിറങ്ങി ഞങ്ങള്‍ എന്നും ഇരിക്കാറുള്ള സ്കൂളിന്‍റെ പഴയകെട്ടിടത്തിന്‍റെ അടുത്തുള്ള പുളിയമരച്ചുവട്ടില്‍ പോയി ഇരുന്നു.. അവിടെങ്ങും അവളുടെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നതായി എനിക്ക് തോന്നി ആഗന്ധം എന്നെ യാന്ത്രികമായി വലിച്ചുകൊണ്ടുപോയി അതെന്നെ ഇടിഞ്ഞുവീഴാറായ ആ അവസാനമുറിയുടെ അടുത്ത് എത്തിക്കുമ്പോള്‍ അവളുടെ ഗന്ധത്തില്‍ ചോരയുടെ രൂക്ഷമായഗന്ധവും കലര്‍ന്നശ്വാസം എന്നുള്ളിലേക്ക്പോയി..അവിടെ ആ മുറിയുടെ അറ്റത്ത്‌ തളംകെട്ടിക്കിടക്കുന്ന ചോരയുടെ നടുവില്‍ചലനമറ്റതുപോലെ
അവള്‍.. എന്‍റെ ഉള്ളില്‍ മിന്നിയ കൊള്ളിയാന്‍ സകല നാഡിഞരമ്പുകളെയും ദഹിപ്പിച്ച് എന്നെ ഒരുപിടിചാരമാക്കി
തൂവിയെറിഞ്ഞതുപോലെ തോന്നി.. ഓടിച്ചെന്നു അവളുടെ തലയെടുത്ത് എന്‍റെ മടിയില്‍വച്ച് വാവിട്ടുകരയുമ്പോള്‍ ആ നീലക്കണ്ണുകള്‍ മെല്ലെ തുറന്നു അതില്‍ ഞാന്‍ ആദ്യമായി കണ്ട തിളക്കം തെളിഞ്ഞുവന്നു..അവളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ട്എന്നെവിളിച്ചു''ചിലങ്ക''.... കരച്ചിലിന്‍റെ ശക്തിയില്‍ മുറിഞ്ഞു മുറിഞ്ഞുപോയ വാക്കുകളാല്‍ ഞാന്‍ ചോതിച്ചു ''മുത്തേ..എന്തിനാടാ നീ ഇത് ചെയ്തത്?''
''ചിലങ്ക പ്രണയിക്കാനുള്ള പക്വതയാര്‍ജിചാലും നീ ഒരിക്കലും ആരെയും ആത്മാര്‍ഥമായി പ്രണയിക്കരുത് പ്രണയമെന്നത് വ്യര്‍ത്ഥ വാക്കുകളുടെ ചീട്ടുകൊട്ടാരമാണ് ഒരു നിശ്വാസത്തിന്‍റെ കാറ്റില്‍ പോലും തകര്‍ന്നു വീഴാവുന്നവ'' .... എന്‍റെ ചോദ്യത്തിനല്ല അവള്‍ മറുപടി തന്നത് എന്നെനിക്കു തോന്നി ..ഞാന്‍ അവളെ വിരിഞ്ഞുമുറുക്കി കെട്ടിപ്പിച്ചു കരഞ്ഞുകൊണ്ടിരിക്കുകയാണ്
എന്‍റെ കണ്ണില്‍നിന്നുമൊഴുകുന്ന ലാവകണങ്ങളെ തുടയ്ക്കാനെന്നേനെ അവള്‍ നിണമിറ്റുന്നകൈകള്‍ ചലിപ്പിച്ചു ഉയര്‍ത്തിയകൈയ്യുടെ ഭാരക്കൂടുതല്‍ അത് വീണ്ടും നിലംപതിച്ചു രക്തതുള്ളികളാല്‍ എന്‍റെ മുഖത്ത് പൂക്കളമെഴുതി..
''ചിലങ്ക നിനക്ക് എന്നോട് ദേഷ്യമുണ്ടോ ?''
ഒന്നുകൂടെ ഇറുക്കി കെട്ടിപ്പിടിച്ച് കരയുകയല്ലാതെ അതിനു മറുപടികൊടുക്കാന്‍ മനസ്സുതളര്‍ന്ന എന്നില്‍ ശക്തിയുണ്ടായിരുന്നില്ല
''നിന്നെക്കാള്‍ എനിക്ക് വേണ്ടി തുടിക്കുന്ന മറ്റൊരു ഹൃദയമുണ്ടെന്നു തോന്നിയതിനു എനിക്ക് ഇപ്പോള്‍ കിട്ടിയ ശിക്ഷ പോരെ ചിലങ്ക എന്നോട് ക്ഷമിക്കാന്‍ ?''
എന്‍റെ കരച്ചിലിനു ശക്തി കൂടിക്കൂടി വന്നു തലയില്‍ തല്ലിത്തല്ലി കരയുന്ന എന്നെ ഒരു ഭ്രാന്തിയെപ്പോലെ തോന്നിച്ചു..
''മാലാഖമാരുടെ സാന്ദ്ര മന്ത്രണം എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട് അവരെന്നെ ആവാഹിക്കുകയാണ് എനിക്ക് പോകാന്‍ സമയമായി ചിലങ്ക... ഇനിയും എന്നെ വെറുക്കാതെ ഓര്‍മിക്കാന്‍ കഴിയുമോ നിനക്ക് ? ഒന്നുമാത്രം നീയറിയുക...... ഇനിയെന്‍റെ മരണമെന്നത്‌ നിന്നെമാത്രമോര്‍ക്കാനുള്ള ഏകാന്തതയാണ്''
പിന്നെയും എന്തോ പറയാനായ് അവളുടെ ചുണ്ട് വിറച്ചുതുടങ്ങിയതും നീലക്കണ്ണുകളിലെ തിളക്കം മങ്ങി ചുണ്ടുകളുടെ ചലനം നിലച്ചു... ആത്മാവറ്റ അവളെ ആത്മാവുണ്ടായിട്ടും ശവമായ ഞാന്‍ കെട്ടിപ്പിടിച്ച് എത്രനേരമെന്നറിയാതെ അങ്ങനെ കിടന്നു... നേരിയതോതില്‍ ഓര്‍മയിലേക്ക് തിരിച്ചുവരുംമ്പോള്‍ കത്തിയമര്‍ന്നുകഴിഞ്ഞ ചാമ്പലിന്‍റെ പുകയില്‍ അവളുടെ മുഖം മുന്നില്‍ നില്‍ക്കുന്നു പെട്ടന്ന് അവിടേക്ക് ഒഴുകിയെത്തിയ കുളിര്‍ക്കാറ്റ് എന്‍റെ മുഖവും മുടിയിഴകളും തഴുകി ചെവിയരുകില്‍ വന്നു വീണ്ടും ആ വാക്കുകള്‍ എന്നോട് പറഞ്ഞു .......
''ചിലങ്ക നീ ഒരിക്കലും ആരെയും ആത്മാര്‍ഥമായി പ്രണയിക്കരുത് പ്രണയമെന്നത് വ്യര്‍ത്ഥ വാക്കുകളുടെ ചീട്ടുകൊട്ടാരമാണ് ഒരു നിശ്വാസത്തിന്‍റെ കാറ്റില്‍ പോലും തകര്‍ന്നു വീഴാവുന്നവ'' .

No comments:

Post a Comment