Tuesday, 29 December 2015

നീ പറയുമെന്ന് ഞാനും ഞാന്‍ പറയുമെന്നും നീയും കാത്തിരുന്നു കാത്തിരുന്ന് നമ്മുടെ പ്രണയംചിതല്‍മൂടിപ്പോയ്
നിന്‍റെ അക്ഷരങ്ങളുടെ വേലിക്കെട്ടിനുള്ളില്‍ എവിടെയോ -
എന്‍റെ മനസ്സ് കുരുങ്ങിക്കിടപ്പുണ്ട്. അവിടെ കാവല്‍ നിന്ന-
എന്‍റെ ആത്മാവിന്‍ ഒരു പകുതിയും എനിക്കിപ്പോള്‍-
നഷ്ട്ടപ്പെട്ടിരിക്കുന്നു.നിന്‍റെ മൌനം എന്‍റെ സ്വരത്തിനായുള്ള-
ചെവിയോര്‍ക്കലാണെങ്കില്‍ അവിടം നമ്മുടെ പ്രണയം പോലെ 
മാറാലപിടിക്കാന്‍ അതികകാലമാവില്ല...അക്ഷരങ്ങളുടെ -
ഗന്ധര്‍വ്വസാന്നിധ്യം വീണ്ടും കൊതിച്ച് നിന്‍ വരവിനായ് കാത്തിരിക്കുമ്പോള്‍ എനിക്ക് അപരിചിതയായ അവളോട്‌ നീ 
ഹൃദയചിത്രങ്ങളാലും ചുംബനസ്മൈലികളാലും സല്ലപിക്കുന്നത്‌ 
കാണുമ്പോള്‍ എന്‍റെ ഹൃദയം വെട്ടിനുറുങ്ങുന്നുണ്ട്.. ആ വേലിക്കെട്ട്‌ ശിഥിലമാക്കി എന്‍റെ മനസ്സിനെ തിരിച്ചുകൊണ്ടുവരണമെനിക്ക്...അപ്പോഴും ദേഹി ഇല്ലാത്ത 
ദേഹമായി അലഞ്ഞുതീര്‍ക്കേണ്ടി വരും ജീവിതം..എനിക്ക് 
നഷ്ട്ടപ്പെട്ട ആത്മാവിന്‍ മറുപാതിയെ തേടി ദേശാടനക്കിളിയായ് 
കൂട്ടില്ലാതെ കൂടെവിടെന്നറിയാതെ.. അങ്ങനെ....അങ്ങനെ അങ്ങെനെ .

No comments:

Post a Comment