Tuesday, 29 December 2015

എഴുതുന്നത്‌ നിന്നെക്കുറിച്ചാണെങ്കില്‍ അക്ഷരങ്ങള്‍-
പോലും കൂട്ടമായ്‌ മത്സരിച്ച് ചന്തം ചാര്‍ത്തിയ -
വാക്കുകളുടെ ശരവര്‍ഷമായ് പെയ്തിറങ്ങുന്നു.
അക്ഷരങ്ങള്‍ക്ക്പോലും നിന്നോട് പ്രണയമാണ്
അതില്‍ അതിശയിക്കാനില്ല അക്ഷരങ്ങളില്‍ അപൂര്‍വ്വ-
ചായം കലര്‍ത്തി കാറ്റിനും കടലിനും മഴയ്ക്കും മഞ്ഞിനും
പ്രണയത്തിന്‍ നിറവും മാസ്മരികഗന്ധവും നല്‍കുന്നത് -
നീയല്ലേ... അവയ്ക്ക് എന്നോട് അസൂയ തോന്നാം വാക്കുകളാല്‍-
നിര്‍വചിക്കാന്‍ കഴിയുന്നതിലുമപ്പുറം മനസ്സ്കൊണ്ട് നിന്നെ-
ഞാന്‍ പ്രണയിക്കുന്നതിനു... അക്ഷരങ്ങളെ കൂട്ടുപിടിച്ച്-
പ്രണയവര്‍ണ്ണനകള്‍ നെയ്തെടുക്കുമ്പോള്‍ അവയ്ക്ക് -
മനസ്സിലായി എനിക്ക് നിന്നോട് പ്രണയമാണെന്ന് അത് നിനക്ക് -
മനസ്സിലാകുവാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം ഞാന്‍?
..............................................(ചിലങ്ക).................................................

No comments:

Post a Comment