ഈരേഴുപാരിനും മുകളിലായി എനിക്കൊരു ലോകമുണ്ട്. അവിടെ നിന്നും ഞാന്‍ താഴോട്ട് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒഴുക്കില്‍നീന്തുന്ന സ്വര്‍ണ്ണ മത്സ്യം പോലെ ഒഴുകി ഒഴുകി പോകുന്നത് കാണാറുണ്ട് ആയിരക്കണക്കിനു മിന്നാമിനുങ്ങുകള്‍ കൂട്ടം കൂട്ടമായ് പാറിപ്പറന്നുല്ലസിക്കുന്നതായ് നക്ഷ്ത്രകൂട്ടങ്ങളെയും കാണാം അവയ്ക്കെല്ലാം മുകളില്‍ ഞാന്‍ തനിച്ച് താഴെയുള്ള ആകാശത്തിലേക്ക് ഹൃദയവാതില്‍ തുറന്നുവച്ചു നിനക്കായ് കാത്തിരിക്കാറുണ്ട്..
പെട്ടന്ന് ഒരു മിന്നല്‍പിണര്‍ ഒരു കയറുപോലെ നിന്‍റെആകാശത്തെയും എന്‍റെ ലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കും അതില്‍പിടിച്ച് ഒരു പറവയെപ്പോലെ പറന്നു നീ എന്നരികില്‍ വരും എന്‍റെ ലോകം മുഴുവന്‍ നീ നിറഞ്ഞുനില്‍ക്കുന്നതായ് എനിക്കുതോന്നും.. ഞാന്‍ കണ്ണ്തുറന്നു നോക്കുമ്പോള്‍ എന്നരുകില്‍ നീയുണ്ടാവില്ല നിന്നെയും എന്നെയും തമ്മില്‍ ബന്ധിപ്പിച്ച കയര്‍ ചാമ്പലായി മറഞ്ഞുകഴിഞ്ഞിട്ടുണ്ടാവും നീ വന്ന ആകാശവും മഴയായ് പൊഴിഞ്ഞു കഴിഞ്ഞിട്ടുണ്ടാവും നക്ഷ്ത്രങ്ങള്‍ ചേര്‍ത്തുവച്ചു എഴുതിയ നിന്‍റെ പേരില്‍ പൊടിമൂടി മറഞ്ഞിട്ടുണ്ടാവും. നിന്നെയും തിരഞ്ഞു എന്‍റെ ആത്മാവ് അലഞ്ഞുതിരിഞ്ഞ ലോകങ്ങളില്‍ ഒന്നും നീയുണ്ടാവില്ല ..ഒരുപക്ഷേ കടലിന്‍റെ ആഴങ്ങളിലോ ആകാശത്തിന്‍റെ അകലങ്ങളിലോ എവിടെയോ നീയുണ്ടായിരിക്കാം എന്ന് എന്‍റെ മനസ്സ് ആഗ്രഹിച്ചതിന്റെ ഫലമായാവാം മേഘങ്ങളെയും നക്ഷത്രങ്ങളെയും താണ്ടി.... ചെന്നെത്തിപ്പെടാന്‍ കഴിയാത്ത ദൂരത്തില്‍ സ്വപ്നങ്ങളെയും തേടി എന്‍ ആത്മാവ് അലയുന്നത്......

No comments:
Post a Comment