Wednesday, 30 December 2015

അക്ഷരങ്ങളിലൂടെയാണ് നമ്മള്‍ പരിജയപ്പെടുന്നത് നിന്‍റെ
എഴുത്തുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു എന്‍റെ
എഴുത്തുകളും ഹൃദ്യമെന്ന് നീ പറഞ്ഞു. അജ്ഞാതനായ നിനക്ക്‌ മനസ്സിന്‍റെ കണ്ണാടി ഒരു ബിബം പ്രതിഫലിപ്പിച്ചപ്പോള്‍ സ്വപ്നലോകത്തിലെന്നപോലെ ആ ബിംബത്തെ ഞാന്‍ ആരാധിച്ചു.
ഗന്ധര്‍വശോഭയുള്ള മുഖം വര്‍ണ്ണനകള്‍ക്കതീതമായ രൂപം കൈ വിരലുകളില്‍ ഹൃദയത്തെ ഒളിപ്പിച്ചു വച്ചുകൊണ്ട് ഭംഗിയുള്ള പൂക്കള്‍ ഉതിര്‍ത്തുവീഴും പോലെയുള്ള എഴുത്ത് എല്ലാം എന്നെ നിന്നിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാന്‍ വെപ്രാളപ്പെടുത്തിഒളിച്ചുകളി അവസാനിപ്പിക്കാം എന്ന് പറഞ്ഞത് ഞാനാണ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എന്‍റെ മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു. നമ്മള്‍ ആദ്യമായി കണ്ടത് ഒരു പുലര്‍കാലവേളയില്‍ ഞാന്‍ ദേവിക്ക് പുഷ്പാര്‍പ്പണം ചെയ്യുമ്പോഴാണ് കണ്ണുകള്‍ദേവിയില്‍ നിന്നും നിന്നിലേക്ക്‌ ഉടക്കിയപ്പോള്‍ എന്‍റെ മനസ്സിലെ ഗന്ധര്‍വവിഗ്രഹത്തിനു തിളക്കം കൂടിവരുന്നത് ഞാന്‍ അറിഞ്ഞു കയ്യിലെ പുഷ്പ്പങ്ങള്‍ ദേവിവിഗ്രഹത്തില്‍ പതിക്കുമ്പോള്‍ മനസ്സില്‍ ഗന്ധര്‍വ്വപൂജ നടക്കുകയായിരുന്നു. വീണ്ടും പലയാവര്‍ത്തി നമ്മള്‍ കണ്ടുമുട്ടുമ്പോഴും നിന്‍റെ ഗന്ധര്‍വ്വശോഭ കൂടുതല്‍ വെട്ടിതിളങ്ങുന്നതായി എനിക്ക് തോന്നി!.പിന്നീട് ഏതോ ഒരു രാത്രിയുടെ രണ്ടാംയാമത്തില്‍ നിന്നില്‍ ഞാന്‍ കണ്ട വെളിച്ചത്തിന് മുകളില്‍ ഇരുള്‍ പടരുന്നതായും നിന്നില്‍ പത്തുകൈകള്‍ വളരുന്നതായും അതില്‍ കൂര്‍ത്ത നഖമുള്ളതായും അനുഭവിച്ചു!.അവിടെ നിന്നും ഞാന്‍ ഒരു ചതുപ്പിലേക്ക് വീഴുകയോ തള്ളിയിടപ്പെടുകയോ ചെയ്തു അവിടെക്കിടന്നു കൈകാലിട്ടടിച്ച് നിലവിളിക്കുമ്പോള്‍ കയ്യില്‍ തടഞ്ഞ വള്ളിയില്‍ ഞാന്‍ മുറുകെപിടിച്ചു അതെന്നെ മുകളിലേക്ക് വലിച്ചുകൊണ്ടുവന്നു. മുകളിലെത്തിയപ്പോള്‍ ഞാന്‍ കാണുന്നത് താഴെ ആഴത്തിലുള്ള ഒരു ചതുപ്പില്‍ കൈകാലിട്ടടിക്കുന്ന നിന്നെയാണ് ..ഹൃദയത്തിലെ കനിവ്കൊണ്ടാണ് എന്‍റെ കൈകള്‍ വീണ്ടും നിന്നിലേക്ക്‌ നീട്ടിയത് ആ ചതുപ്പില്‍ നിന്നും നിന്നെ രക്ഷിച്ചെടുക്കുമ്പോള്‍ നിന്നിലെ രൌദ്രഭാവവും കൂര്‍ത്തനഖങ്ങളും കളഞ്ഞു നീ എന്നെനോക്കി പുഞ്ചിരിച്ചു.....പൊള്ളയായ പുഞ്ചിരിയാണ് ഇതെന്നും പ്രച്ഛന്ന വേഷധാരണമാണെന്നും അറിയാമായിരുന്നിട്ടും സഹായിക്കുന്ന വൃത്തികെട്ട മനസായി പോയി എനിക്ക്... പ്രണയം കലക്കി വിഷം കുടിപ്പിച്ച കൈകളാല്‍ വീണ്ടും എന്‍റെ ചോര ചീന്തിയെടുക്കും എന്നുറപ്പാണ് അവസാനതുള്ളി കണ്ണീരും അവന്‍ ഊറ്റികുടിക്കും എന്നും നിശ്ചയം പക്ഷെ ഒരു തളര്‍ച്ചയ്ക്കോ കരച്ചിലിനോ ഇനി ഇവിടെ സ്ഥാനമില്ല നനവില്‍ അലിയുന്ന മണ്ണായിരുന്നവള്‍ പൊടിയാത്ത ഉറച്ച കരിങ്കല്ലായ് മാറിയിരിക്കുന്നു. സങ്കടവും വിഷമവും സന്തോഷവും എല്ലാം മാറി മാറി കലര്‍ന്നു മനസ്സിപ്പോള്‍ മരവിച്ചവസ്ഥയിലാണ് ഇപ്പോള്‍ എന്നില്‍ ഇടയ്ക്കിടെ ഉടലെടുക്കുന്ന വികാരം എന്തെന്ന് വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നില്ല..
.അസാധ്യമാണെന്നും വീണ്ടും ചതിക്കപ്പെടാം എന്നറിഞ്ഞിട്ടും എന്തുകൊണ്ടോ ദുസ്സഹമായ വഴികള്‍ താണ്ടി തിരിഞ്ഞൊന്നു നടക്കാന്‍ ഒരു ആഗ്രഹം തോന്നുന്നു അവന്‍റെ രാക്ഷസ പല്ലുകളെ പിഴുതെറിഞ്ഞു വീണ്ടും ഗന്ധര്‍വ്വനാക്കാന്‍........മനസ്സില്‍ നന്മ അവശേഷിക്കുന്നിടത്തോളം എത്രെയൊക്കെ അനുഭവിച്ചാലും പഠിക്കില്ല ഞാന്‍ എന്തൊക്കെ ചെയ്താലും നേരെയാവില്ല ഞാന്‍...

No comments:

Post a Comment